എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ, ബിജെപി നേതാവിന്റെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് തരൂർ പറഞ്ഞു.

“അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയുടെ തിരിച്ചടി കൊണ്ട് മാത്രം നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും കരിയർ നിർവചിക്കാൻ കഴിയാത്തതുപോലെ, അതേ നീതി അദ്വാനിജിയോടും കാണിക്കണം,” തരൂർ എക്‌സിൽ എഴുതി.

ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്വാനിയുടെ 98-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് എംപിയുടെ പരാമർശം. അദ്വാനിയുടെ “പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത”യെ തരൂർ പോസ്റ്റിലൂടെ പ്രശംസിച്ചു.

“ആദരണീയനായ ശ്രീ എൽ കെ അദ്വാനിക്ക് 98-ാം ജന്മദിനാശംസകൾ! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ,” തരൂർ എഴുതി.

എൽ.കെ. അദ്വാനിയുടെ നീണ്ട പൊതുജീവിതത്തെ പ്രശംസിച്ച തരൂരിന്റെ പ്രസ്താവനയ്ക്ക് ഓൺലൈനിൽ വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. “ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ ബിജെപി നേതാവിന്റെ പങ്കിനെ വെള്ളപൂശുകയാണ്” കോൺഗ്രസ് എംപി ചെയ്തതെന്ന് ആരോപിച്ചുകൊണ്ടാണ് വിമർശകർ രംഗത്തെത്തിയത്.

നരേന്ദ്ര മോദി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്

ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം...

ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ ദൃശ്യമാകും

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി...

ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ...

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...