ലൈം​ഗിക പീഡന കേസ്, മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിച്ചു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. മരുന്നുകൾ യുവതി കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്നും രാഹുൽ പറയുന്നു.

അഡ്വ. എസ് രാജീവ് മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്. കേസിലെ എഫ്ഐആര്‍ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്.

ഗര്‍ഭിണിയായിരിക്കെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ പല തവണ പീഡിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ ഗുരുതര കണ്ടെത്തല്‍. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് ഉള്‍പ്പടെ മൂന്നു സ്ഥലത്തു വെച്ച് പീഡിപ്പിച്ചുവെന്നും വലിയമല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു,നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം.

കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള കമ്പനികൾ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ്...

യുഎഇയുടെ മുന്നണിപോരാളികൾ രംഗത്തുണ്ട്, എല്ലാവരും സുരക്ഷിതരായിരിക്കൂ: ദുബായ് മീഡിയ ഓഫീസ്

ദുബായ്: "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളുമായി മുൻനിര പോരാളികൾ രംഗത്തുണ്ട്. നമ്മുടെ രാഷ്ട്രവും,...

ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക്, ഹോർമുസ് കടലിടുക്ക് അടച്ചിടും

ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ...

ബഹ്‌റൈനിൽ വീണ്ടും ഇറാന്റെ ആക്രമണം, താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ തൊടുത്ത് ഇറാൻ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. ബഹ്‌റൈനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇക്കുറി ഇറാൻ ആക്രമണം നടത്തിയത്. നിരവധിപേർ താമസിക്കുന്ന ബഹുനില...

സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു, കുവൈറ്റിലും ഇറാന്റെ ആക്രമണം

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ പ്രത്യാക്രമണവും രൂക്ഷമാവുകയാണ്. സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിൽ വിമാനത്താവളത്തിലും ഇറാന്റെ ആക്രമണം നടന്നു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു...

സുരക്ഷ മുൻകരുതൽ; അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ അടച്ചിടും

മേഖലയിലെ നിലവിലെ ആക്രമണഭീതിയും സംഘർഷാവസ്ഥയും കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേശങ്ങൾക്ക് അനുസൃതമായി മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ദിവസം മുഴുവൻ അടച്ചിരിക്കും. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങളുടെ ഏറ്റവും ഉയർന്ന...

ദുബായ് പാം ജുമൈറയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം, 4 പേർക്ക് പരിക്ക്

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും ഭാഗമായി യുഎഇയിലും ആക്രമണം നടക്കുന്നതായി റിപോർട്ടുകൾ. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ദുബായ് പാം ജുമൈറയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായി....

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചു

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും ഭാഗമായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ദുബായിലും ജാഗ്രത തുടരുകയാണ്. ദുബൈ വിമാനത്താവളം അടച്ചു യാത്രക്കാരെ...