ഇസ്രായേലിലെ ജെറുസലേമിൽ ജൂത ആരാധനാലയത്തിന് നേരെ നടന്ന വെടിവയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 8.15 ഓടെ നെവ് യാക്കോവ് സ്ട്രീറ്റിലെ സിനഗോഗിന് സമീപമാണ് വെടിവയ്പ്പ് ഉണ്ടായത്. വെള്ളിയാഴ്ച സിനഗോഗിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ആളുകൾക്ക് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ശേഷം കാറിൽ കയറി കൊലവിളി നടത്തിയശേഷം രക്ഷപെടാൻ ശ്രമിക്കവെ അക്രമിയെ പോലീസ് വെടിവെച്ച് കൊല്ലുക യായിരുന്നു.
വെടിയേറ്റവരിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞതായി എം ഡി എ എമർജൻസി റസ്ക്യൂ സർവീസ് അറിയിച്ചു.വെടി യേറ്റവരിൽ 15 വയസായ ഒരു ആൺകുട്ടിയുമുണ്ട്. പരിക്കേറ്റ അഞ്ച് പേരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിൽ ഒരു പുരുഷനും ഒരു സ്ത്രീയും ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. കിഴക്കൻ ജെറുസലേമിൽ താമസിക്കുന്ന 21 കാരനാണ് അക്രമി എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.