ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയുടെ പരിശോധനാഫലം പുറത്തുവന്നു: പതിനാല് കീടനാശിനികളുടെ ഉപയോഗം അമിത അളവിൽ എന്ന് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിലെ അരവണപ്രസാദത്തിൽ ഉപയോഗിക്കുന്ന ഏലക്കയിൽ 14 ഇനം കീടനാശിനികൾ അമിത അളവിൽ ഉപയോഗിച്ചതായി കണ്ടെത്തി. അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്നാണ് കേന്ദ്ര ഏജൻസി റിപ്പോർട്ട്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചിയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ സാന്നിധ്യമാണ് ഏലക്കയിൽ കണ്ടെത്തിയത്. പരിശോധന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.ഏലക്കയിലെ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതലായതിനാൽ ഏലക്ക ഭക്ഷ്യയോഗ്യമല്ല എന്നും ഏലക്ക ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന.

ഏലക്കയുടെ ഗുണനിലവാരം സർക്കാർ അനലറ്റിക്കൽ ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ശബരിമലയിൽ ഏലക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ് പ്രകാശ് നേരത്തെ കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം ഉണ്ട് എന്ന് തിരുവനന്തപുരം അനലിറ്റിക് ലാബ് റിപ്പോർട്ട് നൽകിയിരുന്നു. ദേവസ്വം ബോർഡ് ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലാബിൽ പരിശോധിക്കൻ ഹൈക്കോടതി വീണ്ടും നിർദ്ദേശം നൽകിയത്. ജസ്റ്റിസ്മാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഏലക്ക പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍...

തിരുവനന്തപുരം കോർപ്പറേഷൻ വിവി രാജേഷ് നയിക്കും, ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും, ശ്രീലേഖയെ സന്ദർശിച്ച് നേതാക്കൾ

തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയാകും. ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും. ശ്രീലേഖ മേയറാകുമെന്നുള്ള തരത്തിലുള്ള ചർച്ചകൾ ആണ് ഇന്ന് രാവിലെ വരെ നടന്നിരുന്നത്. എന്നാൽ താഴെ തട്ടുമുതൽ പ്രവർത്തിച്ച പരിചയവും...

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും, തീരുമാനം കെപിസിസി മാനദണ്ഡപ്രകാരമെന്ന് DCC അധ്യക്ഷൻ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. DCC വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമാണ് ഡോക്ടർ...

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു. "കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത...

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. ഇ​രു​പ​ത്തിയ​ഞ്ചു ദി​വ​സ​ത്തെ വ്രതാ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ...

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌...

എസ്ഐആർ കരട് വോട്ടർ പട്ടിക; കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്, 8.65% കുറവ്, ജനുവരി 22വരെ പരാതി അറിയിക്കാം

രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന്...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...