എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്കെതിരായ ബലാത്സംഗ കേസ്, കുറ്റപത്രം സമര്‍പ്പിച്ചു

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ ബലാത്സംഗ കേസിൽ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ബലാത്സംഗം,വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നും അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം.

2022 ജൂലൈ 4നാണ് കേസിനാസ്പദമായ സംഭവം. യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുളള യുവതിയെ എന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടക്കത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.

2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോകുന്ന വഴി വീണ്ടും ഉപദ്രവിച്ചുവെന്ന് യുവതി പരാതി നല്‍കി.

കേസ് കോവളം പോലീസിന് കൈമാറിയെങ്കിലും ഒക്ടോബറിലാണ് അന്വേഷണം തുടങ്ങിയത്. കേസ് ഒത്തുതീർപ്പാക്കാൻ സി.ഐ. ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു. പരാതി പിൻവലിച്ചാൽ 30 ലക്ഷംരൂപ നൽകാമെന്ന് എം.എൽ.എ. വാഗ്ധാനം ചെയ്തിരുന്നുവെന്നും പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു. കേസിൽ നിരപരാധിയാണെന്ന് കാട്ടി എം.എൽ.എ. പിന്നീട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും വിവാദമായിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്നാണ് എൽദോസ് ആരോപിച്ചത്.

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത...

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ...

ഒമാനിൽ റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ...

യുഎഇയിൽ റമദാൻ മാസത്തിലെ സർക്കാർ മേഖലയിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2026...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒരാൾ കൂടി പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. റാന്നിയിൽ നിന്നുമാണ് വൊക്കൻ എന്നുവിളിക്കുന്ന പ്രശോഭിനെ പോലീസ് പിടികൂടിയത്. ഇനി രണ്ടുപേർ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം ലഭിക്കുന്നത്....

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതിയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ഡ്രീംലൈനർ...

കാട്ടുപന്നികളെ വെടിവയ്ക്കാൻ ഇനി തടസ്സമില്ല; നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ഉത്തരവ് വനം വകുപ്പ് മരവിപ്പിച്ചു. സ്‌പോർട്‌സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ഉള്ള ആയുധ ലൈസൻസ് കൈവശമുള്ളവർ കാട്ടുപന്നികളെ വെടിവയ്ക്കുന്നത് വിലക്കിക്കൊണ്ട് വനം വകുപ്പ്...

ആദ്യ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. തുടർച്ചയായി മുന്നു ദിവസം രാവിലെ മതുൽ വൈകിട്ട് വരെ രാഹുലിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം....