അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. നാളെ രാവിലെ 10.30ഓടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോദ്ധ്യയില്‍ നടത്തിയിട്ടുള്ളത്.
നാളെ ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകൾ നിർവഹിക്കും. അതിനുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കും. പിന്നീട് 2.30ന് കുബേർ ടീലയിലെ ശിവക്ഷേത്രം സന്ദർശിക്കും. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാം ലല്ലയുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ക്ഷേത്ര ഭാരവാഹികൾ പുറത്തുവിട്ടിരുന്നു. ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് സമീപം എൻഡിആർഎഫ് ക്യാമ്പ് ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിനും രാം മന്ദിർ പ്രാൺ പ്രതിഷ്ഠ ചടങ്ങിനും മുന്നോടിയായി ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.