പുഷ്പ 2 സ്ക്രീനിംഗിനിടെപരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം, നില അതീവ ഗുരുതരം

ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 സ്‌ക്രീനിങ്ങിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരൻ ശ്രീ തേജയുടെ നില ഗുരുതരമായി തുടരുകയാണ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സിവി ആനന്ദും തെലങ്കാന സർക്കാർ ആരോഗ്യ സെക്രട്ടറിയും ശ്രീ തേജയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആശുപത്രി സന്ദർശിച്ചു. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നും ഡോക്ടർമാരുമായി കൂടിക്കാഴ്ച്ച നടത്തി കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച കമ്മീഷണർ പറഞ്ഞു.

ഓക്സിജൻ്റെയും മർദ്ദത്തിൻ്റെയും കുറഞ്ഞ പിന്തുണയോടെ ‘മെക്കാനിക്കൽ വെൻ്റിലേഷൻ’ ആവശ്യമായതിനാൽ കുട്ടി പീഡിയാട്രിക് തീവ്രപരിചരണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. വെൻ്റിലേറ്റർ സപ്പോർട്ടിലൂടെയാണ് കുട്ടിയെ ചികിത്സിക്കുന്നതെന്നും ചികിത്സ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിസംബർ 4ന് നടൻ അല്ലു അർജുൻ പങ്കെടുത്ത പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് തിക്കും തിരക്കും ഉണ്ടായത്. ദേശീയ അവാർഡ് നേടിയ ‘പുഷ്പ : ദ റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ റൂളിൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ശ്രീ തേജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ അമ്മ 39 കാരിയായ രേവതി അന്ന് തന്നെ മരിച്ചിരുന്നു.
നടനെ ഒരു നോക്ക് കാണാൻ തിയേറ്ററിലേക്ക് വൻ ജനക്കൂട്ടം ഇടിച്ചു കയറി. പിന്നാലെതിക്കിലും തിരക്കിലും പെട്ട് രേവതി മരിക്കുകയും മകൻ ശ്രീ തേജയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ അല്ലു അർജുനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു , എന്നാൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒരു ദിവസത്തിന് ശേഷം വിട്ടയച്ചു. അതിനിടെ, പ്രീമിയർ ഷോയ്ക്കിടെ വീഴ്ച വരുത്തിയതിന് തിയേറ്റർ മാനേജ്‌മെൻ്റിന് പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഗവർണറുടെ ക്രിസ്മസ് വിരുന്ന്, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി...

“ഞങ്ങൾക്ക് നികുതി ചുമത്തിയാൽ ഞങ്ങളും നികുതി ചുമത്തും: ഇന്ത്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയ്‌ക്കെതിരെ പരസ്പര താരിഫ് ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച തൻ്റെ മാർ-എ-ലാഗോ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഇന്ത്യയുടെ താരിഫ്...

‘തൃശൂർ പൂരം മുടങ്ങും’, സുപ്രീം കോടതിയെ ആശങ്ക അറിയിച്ച് പാറമേക്കാവും തിരുവമ്പാടിയും

തൃശൂർ പൂരം പോലുള്ള ഉത്സവങ്ങളുടെ നടത്തിപ്പിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡുകൾ. തൃശൂർ പൂരത്തിൻ്റെയും മറ്റ് ഉത്സവങ്ങളുടെയും, പ്രത്യേകിച്ച് ആനകൾ ഉൾപ്പെടുന്ന...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ, നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല

കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല. നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കളാണ് എത്താതിരുന്നത്. കേന്ദ്ര...

എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാമെന്ന് കോടതി, പെൺമക്കളുടെ ഹരജി തള്ളി

മൂന്ന് മാസം മുമ്പ് മരണമടഞ്ഞ സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പെൺമക്കൾ നൽകിയ ഹർജി ഹൈകോടതി തള്ളി. മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാമെന്ന് കോടതി വ്യക്തമാക്കി....

ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിൽനിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ബോർഡർ-ഗവാസ്കർ ട്രോഫി കളിക്കുന്ന ഇന്ത്യൻ സ്ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ്...

ദുബായ് ഗ്ലോബൽ വില്ലേജ് ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഒരുങ്ങി

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ദുബായ് നഗരവും ഒരുങ്ങിക്കഴിഞ്ഞു. ദുബായിലെ പ്രധാന സാംസ്‌കാരിക വിപണന കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിലും പ്രത്യേക പരിപാടികളാണ് ക്രിസ്തുമസിനോടനുബന്ധിച്ച് ഒരുങ്ങുന്നത്. ദീപങ്ങളിൽ കുളിച്ചുനിൽക്കുന്ന 21 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീയും...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യസൂത്രധാരന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി...