ജപ്പാൻ സന്ദർശനം ഫലപ്രദമാണെന്നും നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് എത്തിയത്. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രനമോദി പാപ്പുവ ന്യൂ ഗിനിയയിലേക്ക് യാത്ര തിരിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നും മോദി ഉറപ്പു നൽകി. യുക്രെയ്നിൽ റഷ്യ അിനിവേശം നടത്തിയതിന് 15 മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് മോദി സെലൻസ്കിയുമായി നേരിട്ട് സംവദിക്കുന്നത്.