ഭോപ്പാൽ : വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പരിശീലന അഭ്യാസത്തിനിടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. സുഖോയ് 30 മിറാഷ് 2000 എന്നീ വിമാനങ്ങളാണ് പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ചത്. പുലർച്ചെ അഞ്ചരമണിയോടെ ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്നും ഉയർന്ന പൊങ്ങിയ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഖോയ് വിമാനത്തിൽ രണ്ടു പൈലറ്റ്മാരും, മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ആയിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. മൊറേനയിൽ വീണ വിമാനത്തിലൊന്ന് പൂർണ്ണമായും കത്തി നശിച്ചിരുന്നു. വിമാനത്തിന്റെ കുറച്ചു ഭാഗങ്ങൾ ഭരത്പൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.