‘സിന്ധു നദീജല കരാർ പുനസ്ഥാപിക്കണം’, ഇന്ത്യയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ

ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്ന് ആണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നു.

ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ശുഷ്കമായ വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ സഹോദരിമാര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.

സിന്ധു നദീജല കരാറിന്റെ പ്രാധാന്യം

1960 സെപ്റ്റംബര്‍ 19-ന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ച ഈ കരാര്‍, ഇരു രാജ്യങ്ങൾക്കുമിടയിൽ ജലവിതരണ പരിധികളെക്കുറിച്ചുള്ള ഒരു സുപ്രധാന അന്തർദേശീയ ഉടമ്പടിയാണ്.

നദികളായ ബിയാസ്, രവി, സത്ലജ് എന്നിവയിലെ വെള്ളം ഇന്ത്യക്ക് ഉപയോഗിക്കാമെന്നും, സിന്ധു, ചെനാബ്, ഝലം എന്നിവ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളതുമാണ് കരാറിന്റെ അടിസ്ഥാനമാറ്റം. ജലസേചനം, വൈദ്യുതോൽപ്പാദനം, ജലസംഭരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇരു രാജ്യങ്ങളും ഈ നദികളുടെ വെള്ളം പരസ്പരം തടസമില്ലാതെ ഉപയോഗിക്കാമെന്നതാണ് കരാറിന്റെ സുപ്രധാന പദവി.

ഇന്ത്യയും പാകിസ്ഥാനുമിടയിൽ പല തർക്കങ്ങളും ഉണ്ടായിട്ടും 1965ലെ യുദ്ധകാലത്തുപോലും സിന്ധു കരാറിലെ ജലവിതരണം തടസ്സപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ വ്യാപകമായ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ, കരാറിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ചോദ്യചിഹ്നം ഉയർത്തുകയാണ്. സാമൂഹ്യ, സാമ്പത്തിക മേഖലകളിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്ന ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...