ഓപ്പറേഷൻ സിന്ദൂരിൽ13 സൈനികർ ഉൾപ്പടെ 50ൽ അധികം പേർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ വെളിപ്പെടുത്തി. 50 ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി പാകിസ്ഥാന്‍ അധികൃതര്‍ സമ്മതിച്ചതായി ദേശീയമാധ്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനിടെ ബോളാരി വ്യോമതാവള ആക്രമണത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ് കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു. നൂര്‍ ഖാന്‍, സര്‍ഗോധ, ജേക്കബാബാദ്, ബൊളാരി, ഷോര്‍കോട്ട് എന്നിവിടങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് ഏഴിന് നടത്തിയ ആക്രമണത്തില്‍ നൂറിലധികം തീവ്രവാദികളെ വധിച്ചതായും പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 14-ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഹൗസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതി സമ്മാനിച്ചിരുന്നു. മരണാനന്തരം തംഘ-ഇ-ബസലത്ത് ലഭിച്ചവരില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ഹവല്‍ദാര്‍ മുഹമ്മദ് നവീദ്, നായിക് വഖാര്‍ ഖാലിദ്, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.