ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയ പാകിസ്ഥാൻ സൈന്യത്തിന് ഇന്ത്യൻ സേനയുടെ ശക്തമായ തിരിച്ചടി. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സെെന്യം വെടിനിർത്തൽ കരാർ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാർ സെക്ടറിൽ ബുധനാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയിൽ (എൽഒസി) പാക്കിസ്ഥാൻ സെെന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സെെന്യം ശക്തമായി തിരിച്ചടിച്ചു. ഇതിൽ പാക് സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. പാകിസ്ഥാൻ സൈന്യം 10 മുതൽ 15 റൗണ്ട് വരെ വെടിവയ്പ്പ് നടത്തിയതോടെയാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.
പാകിസ്ഥാൻ ഭാഗത്ത് എത്ര നാശനഷ്ടമുണ്ടായെന്ന് ഉടനടി അറിയില്ല, പക്ഷേ ശത്രുസൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ജമ്മു ജില്ലയിലെ അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികൾ നടത്തിയ ഐഇഡ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണ ഘാട്ടി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയതിനുശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം വളരെ അപൂർവമാണ്. ഈ വർഷത്തെ ആദ്യത്തെ വെടിനിർത്തൽ ലംഘനവും അഞ്ച് ദിവസത്തിനുള്ളിൽ നാലാമത്തെ അതിർത്തി കടന്നുള്ള സംഭവവുമാണിത്.
ഇന്ത്യൻ ആർമി ഓഫീസർക്ക് പരിക്കേറ്റു
ഇന്ന് വൈകുന്നേരം അതേ സെക്ടറിൽ അബദ്ധത്തിൽ ഒരു കുഴിബോംബിൽ ചവിട്ടി ഇന്ത്യൻ ആർമിയിലെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് (ജെസിഒ) നിസ്സാര പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു. മെന്ദറിൽ താമസിക്കുന്ന ജെസിഒ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ നിയന്ത്രണരേഖയിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന പട്രോളിംഗ് സംഘത്തിന്റെ ഭാഗമായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.