എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; പത്മ അവാർഡിൽ മലയാളിത്തിളക്കം

2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ പത്മ അവാർഡുകൾ അഞ്ച് മലയാളികൾ കരസ്ഥമാക്കിയിട്ടുണ്ട്. അന്തരിച്ച മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ്. 2005 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്. ആകെ ഏഴ് പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ നൽകിയിട്ടുള്ളത്.

മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപുറത്തിനും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കായിക മേഖലയിൽ നിന്നാണ് പി. ആർ ശ്രീജേഷിന് പത്മഭൂഷൺ നൽകി ആദരിക്കുന്നത്. നേരത്തെ പരമോന്നതി കായിക പുരസ്കാരമായ ഖേൽരത്ന നൽകി പി. ആർ ശ്രീജേഷിനെ രാജ്യം ആദരിച്ചിരുന്നു. ആരോഗ്യ മേഖലയിൽ നിന്നാണ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷൺ ലഭിക്കുന്നത്. ആകെ 26 പേർക്കാണ് പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൻ്റെ അഭിമാനമായ മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ആകെ 113 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ് ചലച്ചിത്ര താരം അജിത്, നടി ശോഭന എന്നിവർക്കും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം ആർ. അശ്വിൻ, ഗായകൻ അർജീത് സിംഗ് എന്നിവർക്ക് പത്മശ്രീയും നൽകിയിട്ടുണ്ട്.

അന്തരിച്ച ഫോക്ക് ഗായിക ശാരദ സിൻഹയ്ക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകിയിട്ടുണ്ട്. 139 പത്മ അവാർഡുകളിൽ ഏഴ് പേർക്ക് പത്മവിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും ലഭിക്കും.

സംവിധായകൻ ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ...

ഇന്ത്യൻ സിനിമയിൽ നിന്നുള്ള പത്മ പുരസ്കാര ജേതാക്കൾ

നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, അനന്ത് നാഗ്, നടിയും നർത്തകിയുമായ ശോഭന, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങി നിരവധി പേർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായി. നടിയും...

ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ, ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല; നാട്ടുകാരുടെ പ്രതിഷേധം

രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ ഉണ്ടെന്നും കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായും ചീഫ് കണ്‍സർവേറ്റർ വ്യ്കതമാക്കി. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ്...

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്.കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ...

4 ഇസ്രായേൽ ബന്ദികളെ കൂടി ഇന്ന് വിട്ടയക്കുമെന്ന് ഹമാസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ആറാഴ്ചത്തെ വെടിനിർത്തൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ, ശനിയാഴ്ച മോചിപ്പിക്കേണ്ട നാല് ഇസ്രായേലി സ്ത്രീകളുടെ പേരുകൾ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കരീന അരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലെവി, ലിറി...

കെ സുധാകരനെ തൽക്കാലം മാറ്റില്ല, ഹൈക്കമാൻഡിന്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന് ഹൈക്കമാൻഡ്. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

പാലക്കാട് കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടാനയുടെ അക്രമണത്തില്‍ പാലക്കാട് വാധ്യാര്‍ചള്ളയില്‍ കര്‍ഷകന് പരിക്കേറ്റു. വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇദ്ദേഹത്തെ...

യുപിയില്‍ കനത്ത മൂടല്‍മഞ്ഞ്, വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെൽഷ്യസ്

ദില്ലിയില്‍ അതിശൈത്യം ഇന്നും തുടരുകയാണ്. യുപിയിലെ വാരണാസി, അയോധ്യ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടൽമഞ്ഞ് മൂടിയിരുന്നു. വാരാണസിയിലും അയോധ്യയിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണെന്ന് കാലാവസ്ഥാ വകുപ്പ്...