റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഗുസ്തിക്കാരുടെ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. ബ്രിജ് ഭൂഷണ് സിംഗിനെതിരെ 10 പീഡന പരാതികളോളം രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം. പരാതികളില്‍ ഗുസ്തി താരങ്ങളെ അനുചിതമായി സ്പര്‍ശിച്ചെന്നും പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വയ്ക്കുകയും ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ട്.
മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന 354, 354(എ), 354(ഡി), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ എഫ്ഐആറില്‍ ആറ് ഒളിമ്പ്യന്മാരുടെ ആരോപണങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ രണ്ടാമത്തേതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ തോളില്‍ കൈ അമര്‍ത്തി മനഃപ്പൂര്‍വ്വം അനുചിതമായി സ്പര്‍ശിച്ചു. തന്നെ പിന്തുടരരുതെന്ന് ഡബ്ല്യുഎഫ്ഐ മേധാവിയോട് താന്‍ വ്യക്തമായി ആവശ്യപ്പെട്ടിരുന്നതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.