ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ചികിത്സക്കായി ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോവുമെന്നും അധികൃതർ അറിയിച്ചു.
ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി മറ്റുകുടുംബാംഗങ്ങൾ രംഗത്തെത്തി.