സ്പീക്കർ എ എൻ ഷംസീറിനെതിരെ എൻ എസ് എസ് രംഗത്തുവന്നു. വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തിയെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്പീക്കറായി തുടരാൻ അർഹതയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും എന്‍എസ്എസ് അറിയിച്ചു.