അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ പ്രവിശ്യയില്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ഇത് ഇന്ത്യന്‍ യാത്രാ വിമാനമാണെന്ന രീതിയിൽ വാർത്ത പരന്നിരുന്നു. എന്നാൽ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. തകര്‍ന്ന യാത്രാവിമാനം ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും മൊറോക്കോയിൽ രജിസ്റ്റര്‍ ചെയ്ത ചെറുകിട വിമാനമാണിതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
‘അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ വിമാനാപകടത്തില്പെട്ടത് ഒരു ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് എയര്‍ക്രാഫ്റ്റോ നോണ്‍ ഷെഡ്യൂള്‍ഡ് (എന്‍എസ്ഒപി)/ചാര്‍ട്ടര്‍ വിമാനമോ അല്ല. മൊറോക്കന്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വിമാനമാണിത്. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നു.’, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു