കൊച്ചി: തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. രജിസ്‌ട്രേഡ് തപാല്‍ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാല്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. തപാല്‍ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം എന്നാണ് ഉത്തരവില്‍ പറയുന്നത്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവില്‍ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും തപാല്‍ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ് ഉണ്ടാവുക.
രജിസ്‌ട്രേഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തുന്നത് ഉപഭോക്താക്കള്‍ ഒഴിവാക്കണം എന്നും തപാല്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.
‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കുകയോ പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുകയോ വേണം. മുന്നൊരുക്കം ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് അയക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു.
ഇതോടെ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാലങ്ങളായി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഒരു സേവനം കൂടി അവസാനിപ്പിക്കുകയാണ്.
പ്രാധാന്യമുള്ള കത്തുകളുടേയും മറ്റ് സാധനങ്ങളുടേയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഡ് തപാല്‍ സേവനം നല്‍കിയിരുന്നത്. പരമാവധി സുരക്ഷ ഉറപ്പാക്കി മേല്‍വിലാസക്കാരന്റെ പക്കല്‍ കൃത്യമായി എത്തിക്കുകയും ഉപഭോക്താവിന് കൈമാറി എന്നുറപ്പാക്കാന്‍ ഒപ്പ് വാങ്ങുന്നതും രജിസ്‌ട്രേഡ് പോസ്റ്റിന്റെ പ്രത്യേകതയാണ്.