മണിപ്പുരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു‌ പിൻവലിച്ചു

മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ താങ്ങിനിർത്തുന്ന പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജെഡിയു. ‌മാസങ്ങൾക്കുമുൻപ് മേഘാലയയിലെ കോൺറാഡ് സാങ്മ സർക്കാരിന്റെ എൻപിപി പാർട്ടി മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അതേസമയം, ഈ നിലപാട് ബിരേൻ സിങ് സർക്കാരിനെ താഴെവീഴ്ത്തില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് അംഗങ്ങളെ ജയിപ്പിക്കാൻ ജെഡിയുവിനായെങ്കിലും അഞ്ചുപേർ ബിജെപിയിലേക്കു കൂറുമാറുകയായിരുന്നു. പുതിയ നീക്കം ഗവർണർ അജയ് കുമാർ ഭല്ലയെ മണിപ്പുർ ജെഡിയു അധ്യക്ഷൻ കത്തിലൂടെ അറിയിച്ചു.

“മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ജനതാദൾ (യുണൈറ്റഡ്) മണിപ്പൂർ യൂണിറ്റ് പിന്തുണയ്ക്കുന്നില്ലെന്നും ഏക എംഎൽഎയായ മുഹമ്മദ് അബ്ദുൾ നാസിറിനെ സഭയിൽ പ്രതിപക്ഷ എംഎൽഎയായി കണക്കാക്കണമെന്നും ഇതിനാൽ അറിയിക്കുന്നു,” ജെഡിയുവിന്റെ മണിപ്പൂർ യൂണിറ്റ് കത്തിൽ പറയുന്നു.

മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ജെഡിയു പുറത്തുപോയെങ്കിലും, ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൽ പാർട്ടി ഇപ്പോഴും പങ്കാളിയായി തുടരുകയാണ്. കഴിഞ്ഞ വർഷം മെയ് മുതൽ അക്രമത്താൽ വലയുന്ന മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് ബിരേൻ സിംഗ് സർക്കാർ നേരിടുന്ന വിമർശനങ്ങൾക്കിടയിലാണ് ഈ പുതിയ സംഭവവികാസം. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും സിംഗ് വിമർശനം നേരിടുന്നുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...