ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി ഒന്നാം സ്ഥാനത്തേക്ക് എത്തിയത് പോലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക് എത്തുകയാണ്.

രണ്ടു പതിറ്റാണ്ടിലേറെയായി ബീഹാർ രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും തിളങ്ങി നിന്നിരുന്ന നിതീഷ് ഇതോടെ പടിയിറങ്ങുന്നു എന്നാണ് സൂചന നൽകുന്നത്. രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് കുമാർ ഇന്ന് പത്രിക നൽകും എന്നാണ് വിവരം. കാലത്ത് 11.30-ാടെ നിതീഷ് നിയമസഭയിലെത്തിയാണ് പത്രിക നൽകുക. മറ്റൊരു ജെഡിയു നേതാവായ രാംനാഥ് താക്കൂറും പത്രിക നൽകും. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ അമിത് ഷായും, നിതീഷ് കുമാറും, എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടക്കും.

അതേസമയം നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ മകന് പുറമെ ജെഡിയുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. രാജ്യസഭാ പ്രവേശനം നിതീഷിന്റെ പൂർണസമ്മതത്തോടെയാണ് എന്നാണ് ജെഡിയു നേതാക്കൾ പറയുന്നത്. നിതീഷ് ആവശ്യപ്പെടുന്നത് എല്ലാം നടക്കുമെന്നും ഈ തീരുമാനം അദ്ദേഹം ഒറ്റയ്ക്ക് എടുത്തതാണ് എന്നുമാണ് മുതിർന്ന നേതാവും മന്ത്രിയുമായ വിജയ് കുമാർ ചൗദരി പറഞ്ഞത്.

ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്. ഈ തന്ത്രം ഫലിക്കുകയും മികച്ച ഫലം നേടുകയും ചെയ്തു. സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. പിറകേ ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. സഖ്യത്തിലെ മറ്റ് കക്ഷികളും മികച്ച ഫലം തന്നെ നേടി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച്‌ സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു.

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾക്ക് ഇന്ന് (മാർച്ച് 5) തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്തെ 3031...

ടി 20 ലോകകപ്പ്; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ

ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ്...

നേതൃത്വത്തിന്റെ അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

സിപിഎം നേതൃത്വത്തിന്റെ അവഗണനയിലും നിലപാടിലും പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറച്ചു നാളുകളായി സിപിഎം നേതൃത്വത്തിനോട് അധികം അടുപ്പമില്ലാതിരുന്ന ജി സുധാകരൻ എംവി ഗോവിന്ദന്റെ...