നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, ആകെ 263 പോളിംഗ് ബൂത്തുകൾ

നിലമ്പൂരില്‍ ഇന്ന് (ജൂണ്‍ 19) ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 19ന് വോട്ടെടുപ്പ് കഴിഞ്ഞശേഷമുള്ള സാധന സാമഗ്രികൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരിക്കും.

  1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
  2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
  3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
  4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
  5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
  6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
  7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍
  8. വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
  9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
  10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്

മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം താഴെ പറയും പ്രകാരമാണ്.

പുരുഷ വോട്ടര്‍മാര്‍ -1,13,613. വനിതാ വോട്ടര്‍മാര്‍- 1,18,760, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍- എട്ട്, ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍-373, സര്‍വീസ് വോട്ടര്‍മാര്‍-324.

സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിംഗ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിംഗ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സ്റ്റാഫുകളും ഏഴ് എ ആര്‍ ഒ മാരും ഉള്‍പ്പെടെ 91 കൗണ്ടിംഗ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.

മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണം, കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി എം വി ഗോവിന്ദൻ

കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി...

ഇന്ത്യൻ റെയിൽവേ പുതിയ നിയമം വരുന്നു, ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി

ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി റെയിൽവേ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നു. യാത്രയ്ക്കിടെ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം ഇനി മുതൽ റെയിൽവേ നിയന്ത്രിക്കും (റെയിൽവേ ലഗേജ് റൂൾ ലൈക്ക്...

2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മണിക വിശ്വകർമ

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള മണിക വിശ്വകർമയ്ക്ക്. 2025 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കഴിഞ്ഞ വർഷത്തെ വിജയി റിയ സിംഗയിൽ നിന്ന് ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന...

ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം, പാലവും കടകളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കനോൻ ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലവും കടകളും ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് കുളു, ബഞ്ചാർ ഉപവിഭാഗങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ...

മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യാ മുന്നണി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുപ്രീം...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം, കണ്ണൂരിൽ 15 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, 15 പേർക്ക് കടിയേറ്റു. സബ് ജയില്‍ പരിസരം, കാല്‍ടെക്സ് ഭാഗങ്ങളില്‍ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ ജസ്പ്രീത് ബുംറയും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ ജസ്പ്രീത് ബുംറയും ഇടം നേടി....

വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ...