പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കേന്ദ്രീകരിച്ച് എൻ ഐ എ നടത്തിയ റെയ്ഡിൽ കൊല്ലത്ത് നിന്നും പിടിയിലായ പി എഫ് ഐ പ്രവർത്തകൻ ബിജെപി – ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ നേതൃത്വത്തിന് നൽകിയിരുന്നതായി എൻ ഐ എ പറഞ്ഞു. ജില്ലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നേതൃത്വത്തിന് കൈമാറുന്നതുൾപ്പെടെ ചെയ്തിരുന്നത്ഇയാൾ ആയിരുന്നു . ശേഖരിക്കുന്ന വിവരങ്ങൾ ഹിറ്റ് സ്ക്വാഡിന് കൈമാറുകയായിരുന്നു ഇയാളുടെ ചുമതല. അറസ്റ്റിലായ മുഹമ്മദ് സാദിഖ് പി എഫ് ഐ യുടെ റിപ്പോർട്ടർ ആയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് എൻ ഐ എ നേരത്തെ അറിയിച്ചിരുന്നു. ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ പരിപാടികളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നിന്നും നടത്തി പരിശോധനയിൽ കണ്ടെടുത്തതായി എൻ ഐ എ അറിയിച്ചു.