ലേബര്‍ പാർട്ടി എംപിയും വിദ്യാഭ്യാസ മന്ത്രിയുമായ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ഞായറാഴ്ച നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഹിപ്കിൻസിനെ നേതാവായി തിരഞ്ഞെടുക്കും. ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിയോടെയാണ് ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ പോലീസ് വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിൻസ്. 44 വയസ്സുകാരനായ ഹിപ്കിൻസ് ജസിന്തയെ പോലെ തന്നെ വളരെയധികം ജനപ്രീതി നേടിയെടുത്ത നേതാവാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഹിപ്കിൻസിന്റെ പേര് മാത്രമാണ് പാർട്ടി പരിഗണിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏകനോമിനിയായി മാറിയ അദ്ദേഹത്തെ ഞായറാഴ്ച ചേരുന്ന ലേബര്‍ പാര്‍ട്ടി കോക്കസില്‍ പ്രധാനമന്ത്രിയായി അംഗീകരിക്കും. 64 നിയമസഭാ സാമാജികരുടെ യോഗമാണിത്. 2020ൽ ആദ്യമായി മന്ത്രിയായ സമയത്ത് കോവിഡ് വകുപ്പായിരുന്നു ഹിപ്കിൻസ് കൈകാര്യം ചെയ്തിരുന്നത്. കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതിൽ ജസിന്തയ്‌ക്കൊപ്പം നിന്ന് പ്രവർത്തിച്ചത് ഹിപ്കിൻസ് ആണ്.