ഡൽഹി മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റി ‘ശിവപുരി’എന്നാക്കും

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ആദ്യ നീക്കവുമായി ബിജെപി സർക്കാർ. ദില്ലി മുസ്തഫബാദ് മണ്ഡലത്തിന്റ പേര് “ശിവപുരി” എന്ന് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

2020-ലെ കുപ്രസിദ്ധമായ ഡൽഹി കലാപത്തിൽ മുസ്തഫാബാദ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കിയതിനെത്തുടർന്ന് നിരവധി വീടുകളും കടകളും മതസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഇത് നിരവധിപേരുടെ മരണത്തിനും നാടുകടത്തലിനും കാരണമായിരുന്നു.

അതേസമയം 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബിജെപി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കി. ​സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ​ഗവർണർക്ക് കത്ത് നൽകിയത്. 48 എംഎൽഎമാർക്കൊപ്പം ​ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ​ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ​ലഫ്. ​ഗവർണർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി കാണാൻ സമയം തേടിയത്.

ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരി​ഗണനയിലുള്ളത്. ജാട്ട് വിഭാ​ഗത്തിൽ നിന്നുള്ള വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ഹരിയാനയിൽ ഒബിസി വിഭാ​ഗത്തിൽ നിന്നുള്ള നായബ് സിം​ഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാ​ഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യുപിയിലും ഇത് നേട്ടമാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ. പർവേഷ് വർമ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ​ഗവർണറെയും കണ്ടിരുന്നു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു.

മുതിർന്ന നേതാക്കളായ വിജേന്ദർ ​ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ആർഎസ്എസ് നേതാവായ അഭയ് മഹാവറും ചർച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാൽ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് സാധ്യത. നിലവിൽ എംഎൽഎമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. മറ്റു നേതാക്കളെ പരി​ഗണിക്കുകയാണെങ്കിൽ മാത്രം സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയ്ക്കും, ബാൻസുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ വിദേശ സന്ദ‌ർശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. ഫ്രാൻസ് – അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരിക്കും മുന്നേ പ്രഖ്യാപനമുണ്ടായേക്കും. മോദി മടങ്ങിയെത്തിയ ശേഷം ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നാണ് വ്യക്തമാകുന്നത്. എൻ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം.

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്....

ഗസ്സ ഏറ്റെടുക്കാൻ ട്രംപ്, അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

ഗസ്സ ഏറ്റെടുത്ത് സുഖവാസ കേന്ദ്രം ആക്കണം എന്ന നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്ത ഉച്ചകോടി വിളിച്ച ഈജിപ്ത്. ഈ മാസം 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി...

ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര...

പാതിവില തട്ടിപ്പ്; തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം...

പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കുന്ന പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഡിജിപി പുറത്തിറക്കി. എഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക....

മകൻ അമ്മയുടെ കഴുത്തറുത്തു, അമ്മയുടെ നില അതീവ ഗുരുതരം

കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കലിൽ മകൻ അമ്മയുടെ കഴുത്തറുത്തു. സംഭവത്തിൽ മകൻ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പാലത്തിനു സമീപം ഊമന്തറ അഴുവിലേക്കകത്ത് ജലീലിന്റെ ഭാര്യ സീനത്ത് (53) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി...

ദുബായ് അത്യാധുനിക അതിർത്തി സുരക്ഷാ സംവിധാനങ്ങൾ RSO 2025 ഫോറത്തിൽ അവതരിപ്പിച്ചു

ബാങ്കോക്കിൽ നടന്ന RSO 2025 ഫോറത്തിൽ ദുബായ് അത്യാധുനിക അതിർത്തി സുരക്ഷാ നിയന്ത്രണ സംവിധാനങ്ങൾ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ അതിർത്തി സുരക്ഷാ വിഭാഗങ്ങളും പോർട്ട് മാനേജ്മെന്റ് വിദഗ്ധരും പങ്കെടുത്ത ഈ ഫോറത്തിൽ, ദുബായിലെ...

ഇസ്രയേലിലേയ്ക്ക് അമേരിക്കയിൽ നിന്ന് ബില്യണുകളുടെ ആയുധശേഖരം

ഇസ്രയേലിന് ആയിരക്കണക്കിന് ബോംബുകളും മിസൈലുകളും ഉൾപ്പെടെ 7 ബില്യൺ ഡോളറിലധികം മൂല്യമുള്ള സൈനിക വിൽപ്പനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദികളുടെ മോചനവും വെടിനിര്‍ത്തല്‍ കരാറും നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഏറ്റവും...