മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് അധികാരമേറ്റു

മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരും അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദിവസങ്ങള്‍ നീണ്ട സസ്പെന്‍സ് അവസാനിപ്പിച്ച്, തിങ്കളാഴ്ചയാണ് 58 കാരനായ മോഹന്‍ യാദവിനെ മദ്ധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട ശിവരാജ് സിഹ് ചൗഹനെ പിന്തള്ളിയാണ് യാദവ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ചൗഹാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്നു മോഹന്‍ യാദവ്.

ഭോപ്പാലിൽ ക്ഷേത്രദർശനത്തിന് ശേഷമാണ് യാദവ് സത്യപ്രതിജ്ഞ ചടങ്ങിന് പോയത്. ജനസംഘത്തിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയ്ക്കും ബിജെപിയുടെ സ്ഥാപക സൈദ്ധാന്തികന്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹം സംസ്ഥാന ബിജെപിയുടെ ഓഫീസിലുമെത്തിയിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അദ്ദേഹം ഉജ്ജയിന്‍ സൗത്തില്‍ നിന്നാണ് ജനവിധി തേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായണിനെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തോൽപ്പിക്കുന്നത്. 95,699 വോട്ടുകൾ നേടിയാണ് അദ്ദേഹം തുടർച്ചയായ മൂന്നാം തവണയും എംഎൽഎഎ ആയത്. മദ്ധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 17-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബർ 3ന് വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 20 വർഷത്തോളം ഭരണത്തിൽ തുടർന്ന ബിജെപി 163 സീറ്റുകൾ നേടി മികച്ച നേട്ടമുണ്ടാക്കിയപ്പോൾ കോൺഗ്രസ് 66 സീറ്റുകളിൽ ഒതുങ്ങി

2013ലാണ് യാദവ് ആദ്യമായി ഉജ്ജയിന്‍ സൗത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2018ലും 2023ലും അദ്ദേഹം നിയമസഭാ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹം മദ്ധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 48 ശതമാനത്തിലധികം വരുന്ന ഒബിസി സമുദായത്തില്‍ നിന്നുള്ളയാളാണ് യാദവ്. 1965 മാർച്ച് 25ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് അദ്ദേഹം ജനിക്കുന്നത്. രാഷ്ട്രീയ ജീവിതം കൂടാതെ, ഒരു വ്യവസായി കൂടിയാണ് യാദവ്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...