‘മിഷൻ ബേലൂര്‍ മഖ്ന’ തുടരുന്നു, ആനയെ ട്രാക്ക് ചെയ്ത് ദൗത്യസംഘം

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങി ഒരാളെ കൊന്ന ‘ബേലൂര്‍ മഖ്‌ന’യെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യംതുടരുകയാണ്. ആന ഒരേസ്ഥലത്ത് നിൽക്കാത്തതിനാൽ ദൗത്യം നീണ്ട് പോവുകയാണ്. ഇന്ന് അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള ദൗത്യം തുടങ്ങി. കാട്ടാനയുടെ ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് പ്രകാരം ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആനയെ മയക്കുവെടി വെക്കാന്‍ ദൗത്യ സംഘം സജ്ജമാണ്. ദൗത്യത്തില്‍ നാല് കുങ്കിയായനകളെയും ഉപയോഗിക്കുന്നുണ്ട്. ഏകദേശം നൂറ് മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നു. ദൗത്യ സംഘത്തില്‍ നോര്‍ത്ത്, സൗത്ത് വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട് ആര്‍.അര്‍.ടി വിഭാഗത്തിലെ ഇരുനൂറോളം ജീവനക്കാര്‍ ഉൾപ്പെടുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആന നിലയുറപ്പിച്ച വനപ്രദേശത്തെ കുറ്റിക്കാടുകൾ കാരണമാണ് മയക്കുവെടിക്കാനുള്ള ദൗത്യം വൈകുന്നത്. ഭൂപ്രകൃതി ശരിയായി മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ വനപ്രദേശത്തിന്റെ വലിയൊരു ഭാഗമാകെ കാടുകൾ ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുകയാണ്. മോഴയാന നിലയുറപ്പിച്ചിരിക്കുന്നത് എവിടെയെന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് വനപാലക സംഘം നൽകുന്ന സൂചന.

മരത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഏറുമാടത്തിൽ തമ്പടിച്ച് ആനയെ ഈ പ്രദേശത്തേക്ക് എത്തിച്ച് വെടിവെക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ കുങ്കിയാനകൾക്ക് പുറത്തിരുന്ന് മയക്കു വെടിവെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ തീരുമാനം എന്നാൽ ഇന്ന് ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. കുറ്റിക്കാടുകൾ തന്നെയാണ് ദൗത്യം പൂർത്തിയാക്കാനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. ദൗത്യ സംഘത്തില്‍ നോര്‍ത്ത്, സൗത്ത് വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട് ആര്‍.അര്‍.ടി വിഭാഗത്തിലെ രണ്ടായിരത്തോളം ജീവനക്കാര്‍ ഉൾപ്പെടുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

നിർണായക കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

നിയമസഭ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗത്തിൽ ശശി തരൂർ എം.പി പങ്കെടുക്കില്ല. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയിൽ തന്നെ അപമാനിച്ചതിനെ തുടർന്നാണ് ഈ...

2025-ൽ 1.94 കോടിയിലധികം യാത്രികരെ സ്വീകരിച്ച് ഷാർജ എയർപോർട്ട്

കഴിഞ്ഞ വർഷം 1.94 കോടിയിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഷാർജ...

വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അയ്യപ്പ വിഗ്രഹം നൽകി മോദിയെ സ്വീകരിച്ചു

തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിക്ക് പങ്കെന്ന്...

ആവേശത്തിലാഴ്ത്തി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.11 മണിക്കു ആരംഭിച്ച റോഡ് ഷോ പുത്തരിക്കണ്ടം മൈതാനത്താണ്‌ അവസാനിച്ചത്. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ്...

തിരുവനന്തപുരത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്നും മോദി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൻറ വികസനത്തിന് ഇനി മുതൽ പുതിയ ദിശാബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു....

തലസ്ഥാനത്ത് പ്രധാനമന്ത്രി മോദിക്ക് ഊഷ്മള സ്വീകരണം, മേയർ എത്തിയില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ന​ഗരി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടന്നു. കനത്ത സുരക്ഷയാണ്...

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....