ഹൈദരാബാദ്: ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്ത് ശ്രീകൃഷ്ണ പേൾ ഹൗസ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. ഷോർട് സർക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമം. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. ഈ സ്ഥലങ്ങളിൽ കടകളുടെ മുകളിൽ തന്നെ ഉടമകളും കുടുംബങ്ങളും താമസിക്കുന്ന രീതിയാണിവിടെ. പുക ഇപ്പോഴും നിലച്ചിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.