മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയെന്ന പി എം ആർഷോയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി. അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആണ് സംഘത്തലവൻ.
മഹാരാജാസ് കോളജിൽ 11 മണിയോടെ ഗവേണിങ് കൗൺസിൽ ചേരും. ഉദ്യോഗസ്ഥരെക്കൂടി പങ്കെടുപ്പിച്ചാണ് യോഗം നടക്കുക. പരീക്ഷ എഴുതാന്‍ ഫീസ് അടച്ചെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. റി അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത് എന്നാണ് കോളജ് പ്രിന്‍സിപ്പാള്‍ പറയുന്നത്
അതേസമയം അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അഭാവികത ഇല്ലെന്നുo റിപ്പോർട്ടിൽ പറയുന്നു.