മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്. 1995 മാർച്ച് 22ന് ആയിരുന്നു ക്ഷേത്രത്തിൽ ഉമാദേവി അന്തർജനം പൂജ തുടങ്ങിയത്.

കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ, ഏകമകളായ വൽസലാദേവിയുമായി ഇല്ലത്തിൽ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തർജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. . വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു. സ്‌ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വർഷത്തിലേറെ അമ്മ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവിൽ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്‌ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവർ സുബ്രഹ്‌മണ്യൻ നമ്പൂതിരിയായിരുന്നു അഭ്യസിപ്പിച്ചത്.

മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നത് സാധാരണമാണ്. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കര്‍മ്മങ്ങളും നടത്തുന്നുണ്ട്. ഈ കര്‍മ്മങ്ങള്‍ക്ക് മിക്കപ്പോഴും വിശ്വാസികള്‍ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.

ഡിറ്റ് വാ ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത, ശ്രീലങ്കയിൽ വൻ നാശനഷ്ടം, 47 വിമാന സർവീസുകൾ റദ്ദാക്കി

ശ്രീലങ്കയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശേഷം 'ഡിറ്റ് വാ 'ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ വടക്കൻ തമിഴ്‌നാട്,...

രാഹുലിനെതിരായ പരാതി ​ഗുരുതരം, ഗർഭഛിദ്രത്തിനായി നൽകിയത് അപകടകരമായ മരുന്നുകൾ

​തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരാതിയിൽ...

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; യുവതിക്കെതിരെ സൈബർ ആക്രമണത്തിൽ ജില്ലകൾ തോറും കേസെടുക്കാൻ നിർദേശം

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം. പുറത്തുവിട്ട ചിത്രങ്ങൾ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവർ പിൻവലിച്ചിരുന്നു. കൂട്ടത്തിൽ,...

414 ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും; ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. പള്ളിയങ്കണത്തിൽ...

ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്‌നാട് തീരം, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ

തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങുന്ന ഡിറ്റ്‌വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നു. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും കാലാവസ്ഥ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, വ്യോമ, റെയിൽ,...

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച ഡി വൈ എസ് പി, എ. ഉമേഷിന് സസ്​പെൻഷൻ

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ ​സർവിസിൽനിന്ന് സസ്​പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ...

രാഹുലിനും സോണിയയ്ക്കുമെതിരെ നാഷണൽ ഹെറാൾഡ് കേസിൽ ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) അനധികൃതമായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കും മറ്റ് ആറ് പേർക്കുമെതിരെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ക്രിമിനൽ...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സമയപരിധി 12 ദിവസം കൂടി നീട്ടി

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നീട്ടി. ഡിസംബർ 4 ആയിരുന്നു പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മീഷൻ നിശ്ചയിച്ചത്. പുതുക്കിയ...