ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാറാണെന്ന് തൃണമൂൽ അധ്യക്ഷ മമതാ ബാനർജി. എന്നാൽ മമതാ ബാനർജിയുടെ പരാമർശത്തിൽ മുന്നണിയിൽ തർക്കം തുടരുകയാണ്. ഇന്ത്യാ സഖ്യകക്ഷികളിൽ നിന്നും വ്യത്യസ്ത അഭിപ്രായമാണ് മമതയുടെ പരാമർശത്തോട് ഉണ്ടായത്. മമതാ ബാനർജിയുടെ നിർദ്ദേശം ഇന്ത്യാ സഖ്യം ചർച്ച ചെയ്യണമെന്നും അവർക്ക് 100% പിന്തുണയും സഹകരണവും നൽകുമെന്നും സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് ഉദയ്വീർ സിംഗ് പറഞ്ഞു. ഹരിയാനയിലും മഹാരാഷ്ട്രയിലും തുടർച്ചയായുണ്ടായ തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് സഖ്യം ശക്തിപ്പെടുത്തുമെന്ന് സമാജ്‌വാദി പാർട്ടി പറഞ്ഞപ്പോൾ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു. മറുവശത്ത്, ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവാണ് ഇന്ത്യാ മുന്നണിയുടെ യഥാർത്ഥ ശില്പിയെന്ന് ആർജെഡി പറഞ്ഞു.