സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ മലയാളി കൊല്ലപ്പെട്ടു. വിമുക്ത ഭടനായ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സുഡാനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ആല്‍ബര്‍ട്ട്.
സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു. . കഴിഞ്ഞ ദിവസം സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ. വെടിവയ്പ്പ് നടന്നപ്പോൾ കുടുംബം ഉണ്ടായിരുന്നു. ഭാര്യ സൈബല്ല, രണ്ട് മക്കൾ ഓസ്റ്റീൻ, മാറീറ്റ.