പാകിസ്ഥാനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ ലാഹോർ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. പാകിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ടുകളിൽ ഒന്നാണ് ലാഹോറിലേത്. പാകിസ്ഥാനിലെ ലാഹോർ അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്ന അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി, നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലാഹോർ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആണ് വൻ തീപിടുത്തമുണ്ടായത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
പാക് ആർമിയുടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഒരു ടയറിന് പെട്ടെന്ന് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നേരത്തെയും ലാഹോർ എയർപോർട്ടിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഷോർട്ട് സർക്യൂട്ട് കാരണമായിരുന്നു തീപിടിത്തം.
തുടർന്ന് വിമാനത്താവളത്തിന്റെ മേൽക്കൂരയടക്കം തകർന്നുവീണിരുന്നു. കഴിഞ്ഞ വർഷം ഹജ്ജ് തീർത്ഥാടന വേളയിലായിരുന്നു സംഭവം. പഴുതടച്ച സുരക്ഷാ ശക്തമാക്കിയിരിക്കയാണ് പാകിസ്ഥാൻ അതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.