2004ലെ നിയമം സാധു, യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചത്. ഭരണഘടനാ സാധുത ചൂണ്ടിക്കാട്ടിയാണ് വിധി. ഈ നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വത്തിൻ്റെ ലംഘനവുമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ മാർച്ച് 22ലെ വിധിക്കെതിരെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതോടെ ഉത്തർപ്രദേശിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർത്ഥികൾക്കാണ് ആശ്വാസമാവുക.

മതേതര തത്വങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുപി മദ്രസ വിദ്യാഭ്യാസ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എട്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പ്രഥമദൃഷ്‌ട്യാ നിരീക്ഷിച്ച സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു.

ഇതിനിടെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കമ്മിഷന്റെ നി‌ർദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ മദ്രസകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് സുപ്രീം കോടതി വിധി.

വിദ്യാഭ്യാസ നിലവാരം സംസ്ഥാനം നിയന്ത്രിക്കുന്നതോടെ ഉത്തർപ്രദേശിൽ മദ്രസകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് ചൊവ്വാഴ്ചത്തെ വിധി അർത്ഥമാക്കുന്നത്. മദ്രസകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിയമം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംവിധായകൻ ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ...

ഇന്ത്യൻ സിനിമയിൽ നിന്നുള്ള പത്മ പുരസ്കാര ജേതാക്കൾ

നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, അനന്ത് നാഗ്, നടിയും നർത്തകിയുമായ ശോഭന, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങി നിരവധി പേർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായി. നടിയും...

എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; പത്മ അവാർഡിൽ മലയാളിത്തിളക്കം

2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ പത്മ അവാർഡുകൾ അഞ്ച് മലയാളികൾ കരസ്ഥമാക്കിയിട്ടുണ്ട്. അന്തരിച്ച മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി...

ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ, ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല; നാട്ടുകാരുടെ പ്രതിഷേധം

രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ ഉണ്ടെന്നും കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായും ചീഫ് കണ്‍സർവേറ്റർ വ്യ്കതമാക്കി. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ്...

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്.കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ...

4 ഇസ്രായേൽ ബന്ദികളെ കൂടി ഇന്ന് വിട്ടയക്കുമെന്ന് ഹമാസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ആറാഴ്ചത്തെ വെടിനിർത്തൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ, ശനിയാഴ്ച മോചിപ്പിക്കേണ്ട നാല് ഇസ്രായേലി സ്ത്രീകളുടെ പേരുകൾ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കരീന അരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലെവി, ലിറി...

കെ സുധാകരനെ തൽക്കാലം മാറ്റില്ല, ഹൈക്കമാൻഡിന്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന് ഹൈക്കമാൻഡ്. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

പാലക്കാട് കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടാനയുടെ അക്രമണത്തില്‍ പാലക്കാട് വാധ്യാര്‍ചള്ളയില്‍ കര്‍ഷകന് പരിക്കേറ്റു. വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇദ്ദേഹത്തെ...