ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈത്തിലെ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ നടത്താനിരുന്ന കലാപരിപാടികൾ മാറ്റി വച്ചിരുന്നു. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച പശ്ചാത്തലത്തിൽ 3 മണിയിലേക്ക് മാറ്റുകയായിരുന്നു.

കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് മുഖ്യമന്ത്രി രാവിലെ കൊച്ചിയിലെത്തുന്നത്. ഇതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. കുവൈത്ത് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയ‍ർന്നെങ്കിലും പ്രതിനിധികൾ എത്തിയതിനാൽ സമ്മേളനം നടത്താൻ തീരുമാനിക്കുകയായിരുന്നു.നാളെ വൈകീട്ടാണ് സമാപനം നടക്കുക.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു.
ഇന്ന് 8 വിഷയങ്ങളിൽ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.

നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക. നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ. കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ.

വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി...

നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി, അശ്രദ്ധയിൽ പോലും വിട്ടുവീഴ്ച പാടില്ല

NEET-UG 2024 പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ പ്രതികരണം തേടി നോട്ടീസ് നൽകി. 0.001% അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും...

ഡൽഹിയിൽ ഉഷ്ണ തരംഗം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും തലസ്ഥാന മേഖലയിലെ മിക്ക സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ച ഡൽഹിയിലെ...

ഉത്തരകൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ, സന്ദർശനം 4 വർഷത്തിന് ശേഷം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ദിവസങ്ങളിൽ സന്ദർശിക്കും. കഴിഞ്ഞ സെപ്തംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു....

ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന: തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് അഖിലേഷ് യാദവ്

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന വന്നതോടെ രാഷ്ട്രീയ നേതാക്കൾ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നു. ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി...

ഇവിഎമ്മിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും...

വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക, ഫേസ്ബുക്ക് ലോക്ക് ചെയ്തു, കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്

വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്‌തു. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ്...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി

ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നേരത്തെ നീക്കിയതിന് പിന്നാലെ പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്നാക്കി. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ്...