തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് UDF, മൂന്നിടത്ത് LDFന് ഭരണം നഷ്ടമാകും

സംസ്ഥാനത്തെ 31 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്ത് യുഡിഎഫ്. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകൾ നേടി. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി 3 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. ഫലം പുറത്തുവന്നതോടെ തൃശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും.

എൽഡിഎഫില്‍ നിന്ന് യുഡിഎഫ് 9 സീറ്റുകളും യുഡിഎഫിൽ നിന്ന് എൽഡിഎഫ് 4 സീറ്റുകളും പിടിച്ചെടുത്തു. ബിജെപിയിൽ നിന്ന് എൽഡിഎഫ് ഒരു സീറ്റും യുഡിഎഫിൽ നിന്നും ബിജെപി ഒരു സീറ്റും പിടിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു. 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കണ്ണൂർ മാടായി പഞ്ചായത്തിലെ മാടായി വാര്‍ഡും കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. മാടായിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി മണി പവിത്രന്‍ 234 വോട്ടുകള്‍ക്ക് വിജയിച്ചു. ചെങ്ങോം വാർഡിൽ സിപിഎമ്മിലെ രതീഷ് 199 വോട്ടുകള്‍ക്ക് വിജയിച്ചു.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കൃഷ്ണദാസന്‍ കുന്നുമ്മല്‍ 234 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ എന്‍ എം രാജന്‍ വിജയിച്ചു 6786 വോട്ടുകൾക്കാണ് ജയിച്ചത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വിബിനെ പരാജയപ്പെടുത്തി. തൃക്കലങ്ങോട് മരത്താണി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിംലീഗിലെ ലൈല ജലീല്‍ വിജയിച്ചത്
520 വോട്ടുകൾക്ക്. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍നിന്ന് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അബ്ദുറു 410 വോട്ടിനാണ് കോണ്‍ഗ്രസിലെ അലിയെ തോല്‍പ്പിച്ചത്.

പാലക്കാട് ചാലിശ്ശേരി പഞ്ചായത്തിലെ ചാലിശ്ശേരി മെയിന്‍ റോഡ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സുജിത 104 വോട്ടുകള്‍ക്ക് വിജയിച്ചു. തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ അലി തേക്കത്ത് 28 വോട്ടുകള്‍ക്കാണ് സീറ്റ് പിടിച്ചെടുത്തത്. കൊടുവായൂര്‍ പഞ്ചായത്തിലെ കോളോട് സിപി എം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ എ മുരളീധരന്‍ 108 വോട്ടുകള്‍ക്ക് വിജയിച്ചു

തൃശൂർ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാൻ ജുമാ മസജിദ് വാർഡ് ബിജെപി നിലനിർത്തി. ഗീതാ റാണിയാണ് വിജയിച്ചത്. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പൂശപ്പിള്ളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി സെബി മണ്ടുംപാൽ വിജയിച്ചു. യുഡിഎഫ് അംഗം സി കെ. ജോണിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാട്ടിക ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡ് (ഗോഖലെ ) ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി വിനു 115 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎം സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാന്ദ്രമോള്‍ ജിന്നി 753 വോട്ടുകള്‍ക്ക് വിജയിച്ചു. കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡ് എല്‍ ഡി എഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദിലീപ്കുമാര്‍ 177 വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥി ജെയിനിനെ തോല്‍പ്പിച്ചു.

കോട്ടയം ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി റുബീന നാസര്‍ 100 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്ത്. അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു ടിഡി 216 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് വാര്‍ഡ് സിപിഎം നിലനിർത്തി. അരുണ്‍ദേവ് 1911 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പത്തിയൂര്‍ പഞ്ചായത്തിലെ എരുവ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദീപക് 99 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ശിവശങ്കരപ്പിള്ളയെ തോല്‍പ്പിച്ചു.

പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ശരത് മോഹന്‍ 245 വോട്ടുകള്‍ക്ക് വിജയിച്ചു. നിരണം പഞ്ചായത്തിലെ കിഴക്കുംമുറി എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ മാത്യു ബേബി 214 വോട്ടുകള്‍ക്ക് വിജയിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ റാണി 48 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍എസ്പിയുടെ മായയെ തോൽപിച്ചു.

കൊല്ലം വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ സിന്ധു 92 വോട്ടുകള്‍ക്ക് ഇവിടെനിന്ന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാമതായി. കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എന്‍ഡിഎ സിറ്റിങ് സീറ്റ് സീറ്റായിരുന്നു ഇത്. സിപിഎം സ്ഥാനാര്‍ത്ഥി എന്‍ തുളസി 164 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിങ് സീറ്റില്‍ ബിജെപി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസാണ് രണ്ടാമത്. ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി മഞ്ജു 87 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ ഷൈനി രണ്ടാമതായി. തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക് യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിത 108 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സാന്ദ്രയെ തോല്‍പ്പിച്ചു. തേവലക്കര പഞ്ചായത്തിലെ പാലക്കല്‍ വടക്ക് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ബിസ്മി അനസ് 148 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുബിനയെ തോൽപിച്ചു. ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ അഡ്വ.ഉഷാ ബോസ് 43 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി ഗ്രീഷ്മാ ചൂഡനെ തോല്‍പ്പിച്ചു

തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോഡ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ അഖില മനോജ് 130 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...