ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ പരിക്കേറ്റതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച് അമീർ ഹംസയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീർ ഹംസ. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമീർ ഹംസ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ്. അഫ്ഗാൻ മുജാഹിദീനിലെ ഒരു മുതിർന്ന നേതാവാണ് അമീർ ഹംസ, ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായി പണ്ടേ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. തീക്ഷ്ണമായ പ്രസംഗങ്ങൾക്കും രചനകൾക്കും പേരുകേട്ട അദ്ദേഹം ഒരിക്കൽ ലഷ്കർ-ഇ-തൊയ്ബയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു.

അമേരിക്കൻ ട്രഷറി വകുപ്പ് ലഷ്കർ-ഇ-തൊയ്ബയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അമീർ ഹംസയെ അംഗീകൃത ഭീകരനായി പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്ര കമ്മിറ്റിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തടവിലാക്കപ്പെട്ട തീവ്രവാദികളുടെ മോചനത്തിനായുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ചർച്ചകൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

2018-ൽ, ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ അധികാരികൾ സാമ്പത്തിക നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന്, ഹംസ ലഷ്‌കറിൽ നിന്ന് അകന്നു. തുടർന്ന് ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്നതിനായി ജെയ്‌ഷെ-ഇ-മൻഖാഫ എന്ന പേരിൽ ഒരു വിഭജന ഗ്രൂപ്പ് സ്ഥാപിച്ചു.

ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഈ സംഘം പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഹംസ ലഷ്കർ ഇ തൊയ്ബ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും പറയുന്നു. ലഷ്കറിന്റെ പ്രധാന കമ്മിറ്റികളിൽ ഉള്ള ഇയാൾ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുൻപന്തിയിലുണ്ടായിരുന്നു. 2018ൽ ലഷ്കറിന്റെ സഹസ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കർശനമാക്കിയത് മുതൽ ഇയാൾ ലഷ്കറുമായി അകന്നു. തുടർന്ന് ജയ്ഷ് ഇ മങ്കഫാ എന്ന സംഘടനയുണ്ടാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...