ദില്ലി : ക്ഷേത്രം, വഖഫ് തുടങ്ങിയ ആരാധനാലയങ്ങളുടെകീഴിലുള്ള ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. മലയാളിയായ വാമനപ്രഭുവാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന ഭൂമി കയ്യേറ്റം ചെയ്യപ്പെടുന്നു എന്നും ഇത് തടയുന്നതിന് സർക്കാറിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്.
ക്ഷേത്രങ്ങളുടെയും വഖഫുകളുടെയും ഉടമസ്ഥതയിൽ ഉള്ള ഭൂമി കയ്യേറ്റം ചെയ്യപ്പെടുന്നതായി ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അനധികൃതഭൂമി കയ്യേറ്റം തടയാനുള്ള നടപടികൾ ഓരോ സംസ്ഥാനത്തെയും സർക്കാരിനെ ചുമതലപ്പെടുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഭൂമാഫിയാണ് ഇത്തരത്തിലുള്ള കയ്യേറ്റം നടത്തുന്നതെന്നും ഹർജിയിൽ പറയുന്നു.