കിഴക്കൻ യുക്രേനിയൻ നഗരമായ ബഖ് മൂത്ത് പൂർണമായി പിടിച്ചെടുത്തെത്ത അവകാശവാദവുമായി റഷ്യ.
റഷ്യൻ യുക്രൈൻ യുദ്ധത്തിലെ ഏറ്റവും ശക്തമായ സംഘർഷത്തിന് സാക്ഷിയാകുന്ന നഗരമാണ് ബഖ്മുത്ത്. : 15 മാസത്തെ ഏറ്റവും ദൈർഘ്യമേറിയതും രക്തരൂക്ഷിതമായതുമായ യുദ്ധത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ബഖ്മുത്ത് പിടിച്ചെടുത്ത സൈനികരെ അഭിനന്ദിച്ചതായി ആഭ്യന്തര റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ എന്നാൽ യുക്രേനിയൻ സൈന്യം ഇപ്പോഴും ബഖ്മുത്തിന്റെ പടിഞ്ഞാറൻ ജില്ലയിൽ ‘പ്രതിരോധം’ തുടരുകയാണെന്നും പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞു.