കോഴിക്കോട് കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും അവധി എടുത്ത് കോഴിക്കോട് സബ് കലക്ടർ വി ചെൽസാസിനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായി പരാതി. 22 പേരാണ് കൂട്ട അവധിയെടുത്തു പോയത്. ഫെബ്രുവരി 3 വെള്ളിയാഴ്ചയായിരുന്നു സബ് കലക്ടറുടെ വിവാഹം. കോന്നി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയതില്‍ വിവാദം ആളിക്കത്തുന്നതിനിടെയാണ് കോഴിക്കോടും സമാന സംഭവം നടന്നത്.
ഡെപ്യൂട്ടേഷനില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെയും. ഓഫീസില്‍ ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ അവധി ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.