കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോ​ഗിച്ച് സർക്കാർ

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ. സുദർശൻ്റെ നേതൃത്വത്തിലുള്ള എട്ട് അം​ഗ സം​ഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്.

ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും തയാറെടുക്കുന്നത്. നേരത്തെ പോലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ സതീഷിൻ്റെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുനരഃന്വേഷണത്തിന് വഴി തെളിഞ്ഞത്. പുനരഃന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി തേടിയിട്ടുണ്ട്. ഈ ഹർജി കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോ​ഗിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ കേസിൻ്റെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്ന വി.കെ രാജുവിന് തന്നെയാണ് ഇത്തവണയും ചുമതല. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് ഇത്തവണ പുതിയ സംഘത്തിലും ഉള്ളത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസാണ് കേസിന്‍റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ചാക്കിൽക്കെട്ടി പണം പാർട്ടിയുടെ ജില്ലാ ഓഫീസിൽ എത്തിച്ചെന്നും എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ലെന്നുമായിരുന്നു ആരോപണം.

പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും. തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍, ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കും

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം. ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി....

സ്വർണ്ണ വിലയിൽ വൻ ഇടിവ്, മെയ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വർണ്ണവിലയിൽ ഇന്നലെ ഉയർന്ന വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 8,610 രൂപയാണ് സ്വർണ്ണ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നലെ 8,805 രൂപയായിരുന്നു വിപണി വില. 195...

മലപ്പുറത്ത് റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

മലപ്പുറത്ത് കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...

പാക്കിസ്ഥാനിൽ ആണവ ചോർച്ചയില്ല, സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി

പാകിസ്താനിൽ ആണവ ചോർച്ചയില്ല എന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി. ചോർച്ച ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നു എന്നായിരുന്നു പ്രചാരണം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ...

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്: മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് നടന്ന 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഈ...

പഹൽഗാം ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ. ഇതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡർ പി ഹരീഷാകും യു എൻ...

21 ദിവസം പാകിസ്ഥാൻ കസ്റ്റഡിയിൽ കഴിഞ്ഞ ബിഎസ്എഫ് ജവാൻ നേരിട്ടത് അധിക്ഷേപങ്ങൾ

പാകിസ്‌ഥാൻ വിട്ടയച്ച അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാൻ പൂർണം കുമാർ ഷാ നേരിട്ടത് അധിക്ഷേപങ്ങൾ എന്ന് റിപ്പോർട്ട്. പൂർണം കുമാർ ഷായെ പാകിസ്ഥാൻ അധികാരികൾ കണ്ണുകൾ കെട്ടിയിട്ടു, ഉറക്കം കെടുത്തി, വാക്കുകൾ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ്...