കൊച്ചി മെട്രോ സർവ്വീസ് ആലുവയിൽ നിന്നും നെടുമ്പാശേരിയിലേക്ക് നീട്ടാൻ വൻ പദ്ധതികൾ തയാറാകുന്നു. ഡൽഹി, ചെന്നെെ, ബാംഗ്ലൂർ പോലുള്ള വൻ നഗരങ്ങളിലെ പോലെ ഭൂഗർഭപാതയിൽ മെട്രോ നിർമാക്കാനാണ് പദ്ധതിയിടുന്നത്. 18 കിമീ ദൂരം ആയിരിക്കും ഇങ്ങനെ തയാറാക്കുക.
ഇതിനായുള്ള പദ്ധതി രേഖ തയ്യാറാക്കാന്‍ തുടക്കമിട്ട് കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ചുകൊണ്ട് ടെന്‍ഡര്‍ വിളിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നതാണ് കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം.
നിലവിൽ കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് ഡിപിആർ ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയപരിധി. പത്തൊമ്പാം തീയ്യതി ടെന്‍ഡര്‍ തുറക്കും. ആറു മാസത്തിനുള്ളിൽ ഡിപിആര്‍ സമര്‍പ്പിക്കണം. ആലുവ മുതൽ തൃപ്പൂണിത്തറ ടെർമിനൽ വരെയുള്ള നിലവിലെ മെട്രോയുടെ നീളം 28 കിലോമീറ്ററാണ്.