ഇനിമുതൽ രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും ഉൾപ്പെടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കൊച്ചിയിലെ കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയുള്ള ഭാഗം അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുത്തിയത്. കൊച്ചിയിലെ നേവൽ ബേസും കപ്പൽശാലയും പ്രവർത്തിക്കുന്ന പ്രദേശമായതുകൊണ്ടാണ് കൊച്ചിയെ അതീവ സുരക്ഷാമേഖലയിൽ ഉൾപ്പെടുത്തിയത്.
രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്നതോ സ്ഥിതി ചെയ്യുന്നതോ ആയ പ്രദേശങ്ങളെയാണ് അതീവ സുരക്ഷാമേഖലയായി കേന്ദ്രം കണക്കാക്കുന്നത്. കൊച്ചിയെ കൂടാതെ തെലുങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയും അതീവ സുരക്ഷാമേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്