‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി; നാളെ ഹൈക്കോടതി സിനിമ കാണും

കൊച്ചി: ‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ടീസർ പിൻവലിക്കാൻ നിർമാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. സിനിമ നാളെ കോടതി കാണും. നാളെ വൈകിട്ട് സിനിമ കാണുമെന്ന് ജസ്റ്റീസ് ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി. സാധാരണ ഇത്തരം ഹര്‍ജികളില്‍ ഇടപെടാറില്ലെന്നും കേരള സ്റ്റോറി എന്ന പേരാണ് ഇതിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രമേയം യഥാര്‍ത്ഥ കഥയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്ക അവഗണിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി

സിനിമ മതസ്പർധ ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണുർ ചിറ്റാപ്പറമ്പ് സ്വദേശി ശ്രീദേവൻ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ടീസറിലുണ്ടെന്നാണ് ഹർജിയിലെ ആരോപണം. അനുമതി ഇല്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

നാലു യുവതികൾ തീവ്രവാദികളുടെ കെണിയിൽപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിട്ടുള്ള ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ കേവലം ഒരു പ്രൊപ്പഗാൻഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട ‘കേരള സ്റ്റോറി’യുടെ ആദ്യ ഭാഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗവും സമാനമായ രീതിയിൽ സംഘർഷങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹർജിയിൽ പങ്കുവെക്കുന്നുണ്ട്.

ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പി സി ജോർജ്

ബി ജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ...

ബീഹാർ രാഷ്ട്രീയത്തിൽ പുതിയ യുഗം; നിതീഷ് കുമാർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് ശേഷം അദ്ദേഹം...

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത തുടരുന്നു

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ്...

കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും’: ഷോൺ ജോർജ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് ശക്തമായി പ്രതികരിച്ചു. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്....

യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വോട്ടെടുപ്പ്...

വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണം: യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ...