മഴ ശക്തം; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ വിവിധ ഡാമുകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +422 മീറ്റര്‍ ആണ്. ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമും തുറന്നു. തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തിയു ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ/ കാറ്റോടു ( 40-50 km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു

സംസ്ഥാന സ്കൂൾ കായിക മേള എറണാകുളത്ത്

സംസ്ഥാന സ്കൂൾ കായിക മേള എറണാകുളത്ത് നടക്കും. ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ്...

എൻഡിഎ 10 വര്‍ഷം ഭരിച്ചു, 20 വര്‍ഷം ഇനിയും ഭരിക്കും: പ്രധാനമന്ത്രി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

എൻ.ഡി.എ. സർക്കാർ കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വർഷം...

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. ഇത്തവണ...

സംസ്ഥാനത്ത് കാലവർഷക്കെടുതികൾക്ക് ശമനം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി മിതമായ മഴ ലഭിച്ചതോടെ കാലവർഷക്കെടുതികൾക്ക് ശമനമായി. ഇന്ന് മൂന്ന് ജില്ലകൾക്കാണ് കാലാവസ്ഥാ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടൽ പ്രക്ഷുബ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത...

‘ഹിന്ദുക്കളെ പരിഹസിക്കുന്നത് ഫാഷനാക്കി’, സോണിയാ ഗാന്ധിക്ക് നേരെ ‘റിമോട്ട് കൺട്രോൾ’ പരാമർശവുമായി പ്രധാനമന്ത്രി

ലോക്‌സഭയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെ ബുധനാഴ്ച രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്തഭാഷയിൽ പ്രതിപക്ഷത്തെ വിമർശിച്ചു.“ഓട്ടോപൈലറ്റിലും റിമോട്ട് പൈലറ്റിലും സർക്കാർ പ്രവർത്തിപ്പിക്കുന്ന...

രാജ്യവ്യാപകവ്യാപകമായി നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കും: ഇടത് വിദ്യാർത്ഥി സംഘടനകൾ

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ്...

യുഎഇയിൽ പൊതുമേഖലാ ജീവനക്കാർക്ക് ഹിജ്റ വര്‍ഷാരംഭ അവധി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി യുഎഇ അധികൃതർ പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് പ്രഖ്യാപിച്ചത്....

മാന്നാറിലെ കൊലപാതകം: ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് ശ്രീകല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ...