നിദ ഫാത്തിമ ഇനി ഓർമ്മ, കണ്ണീരിൽ കുതിർന്ന് നാടും വീടും

കൊച്ചി: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം പത്തുവയസുകാരി നിദഫാത്തിമയുടെ സംസ്കാര ചടങ്ങുകൾ നടന്നു. നിദ ഇനി കണ്ണീരോർമ മാത്രം. വിമാനമാർഗം രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എം.എൽ.എ എച്ച് സലാമും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെയോടെ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സംസ്ഥാനസർക്കാർ ഇടപെട്ട് നേരത്തെ എത്തിക്കുകയായിരുന്നു. മൃതദേഹം പത്തുമണിക്ക് നിദ പഠിക്കുന്ന സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷം അൽപം മുൻപ് അമ്പലപ്പുഴ കാക്കാഴത്തെ ജുമാ മസ്ജിദിൽ സംസ്കരിച്ചു.

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ങ്കെടുക്കാൻ ഡിസംബർ ഇരുപതിനാണ് നിദ ഫാത്തിമ ഉൾപ്പെട്ട സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദ്ദിച്ച് അവശയായ നിദയെ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെവച്ച് ഭക്ഷ്യവിഷ ബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരണയുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് തുടങ്ങിയ പോസ്റ്റ്മോർട്ടം ഉച്ചയോടെ പൂർത്തിയായി. നിദയുടെ മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഓട്ടോറിക്ഷ തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹ്‌റ മനസിലിൽ ശിഹാബുദ്ദീന്റെയും അൻസിലയുടേയും മകളാണ് നിദ. നീർക്കുന്നം എസ് ഡി വി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

നിദയുടെ മരണം ടീമിലെ എല്ലാപേരെയും അറിയിച്ചിട്ടില്ല. ദേശീയ ചാമ്പ്യൻഷിപ് സംഘടിപ്പിച്ച ഫെഡറഷന് എതിരെയും ചികിത്സപിഴവ് വരുത്തിയ നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയ്‌ക്കെതിരെയും നിദയുടെ പിതാവ് പോലീസിൽ പരാതി നൽകി. സംസ്ഥാന കായിക മന്ത്രി വി. അബ്ദുൾറഹ്മാൻ നിദയുടെ വീട് സന്ദർശിച്ചു. സ്വപ്‌നങ്ങൾ ബാക്കി വച്ച് നിദ യാത്രയാകുമ്പോൾ അവൾക്ക് കണ്ണീർപൂക്കളുമായി ഒരു നാട് മുഴുവൻ അവളെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു.

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്....

ഗസ്സ ഏറ്റെടുക്കാൻ ട്രംപ്, അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

ഗസ്സ ഏറ്റെടുത്ത് സുഖവാസ കേന്ദ്രം ആക്കണം എന്ന നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്ത ഉച്ചകോടി വിളിച്ച ഈജിപ്ത്. ഈ മാസം 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി...

ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര...

പാതിവില തട്ടിപ്പ്; തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം...

പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കുന്ന പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഡിജിപി പുറത്തിറക്കി. എഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക....

മകൻ അമ്മയുടെ കഴുത്തറുത്തു, അമ്മയുടെ നില അതീവ ഗുരുതരം

കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കലിൽ മകൻ അമ്മയുടെ കഴുത്തറുത്തു. സംഭവത്തിൽ മകൻ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പാലത്തിനു സമീപം ഊമന്തറ അഴുവിലേക്കകത്ത് ജലീലിന്റെ ഭാര്യ സീനത്ത് (53) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി...

ദുബായ് അത്യാധുനിക അതിർത്തി സുരക്ഷാ സംവിധാനങ്ങൾ RSO 2025 ഫോറത്തിൽ അവതരിപ്പിച്ചു

ബാങ്കോക്കിൽ നടന്ന RSO 2025 ഫോറത്തിൽ ദുബായ് അത്യാധുനിക അതിർത്തി സുരക്ഷാ നിയന്ത്രണ സംവിധാനങ്ങൾ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ അതിർത്തി സുരക്ഷാ വിഭാഗങ്ങളും പോർട്ട് മാനേജ്മെന്റ് വിദഗ്ധരും പങ്കെടുത്ത ഈ ഫോറത്തിൽ, ദുബായിലെ...

ഇസ്രയേലിലേയ്ക്ക് അമേരിക്കയിൽ നിന്ന് ബില്യണുകളുടെ ആയുധശേഖരം

ഇസ്രയേലിന് ആയിരക്കണക്കിന് ബോംബുകളും മിസൈലുകളും ഉൾപ്പെടെ 7 ബില്യൺ ഡോളറിലധികം മൂല്യമുള്ള സൈനിക വിൽപ്പനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദികളുടെ മോചനവും വെടിനിര്‍ത്തല്‍ കരാറും നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഏറ്റവും...