കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ആകെ 2.7 കോടി വോട്ടർമാർ, വോട്ടെണ്ണൽ മേയ് 4-ന്

കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 1200-ല്‍ അധികം വോട്ടർമാരുള്ള ബൂത്തുകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 352 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കുന്നതും 37 ബൂത്തുകള്‍ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്നതുമാണ്. വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച്‌ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 40 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. അടിയന്തര സർവീസിലുള്ളവരും പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ വോട്ടിംഗ് പുരോഗമിക്കുകയാണ്.

കേരളത്തിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാൻ വിലക്കുണ്ട്. അഭിപ്രായ സർവേകള്‍ക്ക് ഇന്ന് വൈകിട്ട് ആറുമുതല്‍ പോളിംഗ് അവസാനിക്കുന്നത് വരെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകാതെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ പാടില്ല. ഏപ്രിൽ 9 രാവിലെ 7 മണി മുതൽ ഏപ്രിൽ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.

വോട്ട് രേഖപ്പെടുത്താൻ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് സമയം. (വൈകിട്ട് 6 മണിക്ക് മുമ്പായി വരിയിൽ നിൽക്കുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ടാകും.) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രത്യേകിച്ച് അവരുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ‘Know Your Candidate’ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പിലൂടെ മണ്ഡലം തിരിച്ചോ പേര് വഴിയോ സ്ഥാനാർത്ഥികളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ വോട്ടർമാർക്ക് പരിശോധിക്കാം.

വോട്ട് ചെയ്യാൻ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മാത്രം മതിയാകില്ല. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, തൊഴിലുറപ്പ് പദ്ധതി കാർഡ് ഇവയിൽ ഏതെങ്കിലും ഒരു രേഖ കരുതേണ്ടതാണ്. വോട്ടിങ് കംപാർട്ട്‌മെന്റിനുള്ളിൽ കയറി നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തുക. മെഷീനിൽ നിന്നുള്ള ബീപ്പ് ശബ്ദം വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു. വിവിപാറ്റ് മെഷീനിലെ സ്ലിപ്പിലൂടെ നിങ്ങൾ ആർക്കാണോ വോട്ട് ചെയ്തത് എന്ന് 7 സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും.

വോട്ടെണ്ണൽ 2026 മേയ് 4-ന് നടക്കും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) എണ്ണി തുടങ്ങും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ഇത് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ ഫലങ്ങൾ തത്സമയം അറിയാൻ സാധിക്കും.

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ നാളെ വിധിയെഴുത്ത്, അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും

പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ...

യു എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ...

ഇറാനിൽ ആക്രമണം; താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു, യു എസും ഇറാനും ധാരണയിലെത്തി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ...

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...

ഇന്ധന പ്രതിസന്ധി; പാകിസ്ഥാനിൽ വിപണി ഇന്ന് മുതൽ നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ഇറാൻ യുദ്ധത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാകിസ്ഥാനിൽ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്വിപണി നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. ഗൾഫിൽ യുദ്ധം രൂക്ഷമായതിനാൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ബസാറുകൾ,...

ട്രെയിനുകളിൽ യാത്ര ചെയ്യരുത്; ഇറാനിയൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ്

ഇസ്രായേൽ പ്രതിരോധ സേന ഇറാനിലുടനീളമുള്ള ജനങ്ങളോട് തീവണ്ടികളും റെയിൽവേ ലൈനുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച X-ലെ പേർഷ്യൻ ഭാഷയിലുള്ള അക്കൗണ്ട് വഴി പുറപ്പെടുവിച്ച മുന്നറിയിപ്പ്, ഒരു നിശ്ചിത...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...