കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. ഡീസൽ ടാങ്ക് ചോർന്നതായി സൂചന. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു സർവീസ് നടത്തവെയാണ് തീപിടിച്ചത്. .എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിനു മുൻപിൽ വച്ചാണ് സംഭവം. ബസ്സിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഇറക്കി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതാണ് അപകടകാരണം എന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. യാത്രക്കാരെ മുഴുവനും ഇറക്കിയതിനാൽ അപകടം ഒഴിവായി. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനാണ് തീ പിടിച്ചത്.