‘പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല’ മുസ്ലീം സ്ത്രീകളുടെ വ്യായാമത്തിൽ നിബന്ധനവെച്ച് കാന്തപുരം വിഭാ​ഗം

മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമ പരിപാടികൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന് കാന്തപുരം വിഭാ​ഗത്തിന്റെ സമസ്ത മുശ്ശാവറ യോ​ഗത്തിൽ പറഞ്ഞു.

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം നടത്തുന്നത് മതവിരുദ്ധമാണ്. വിശ്വാസ വിരുദ്ധമായ ​ഗാനങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നത് അം​ഗീകരിക്കാൻ ആകില്ല. ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല. വ്യായാമത്തിന്റെ പേരിൽ ആയാലും സ്ത്രീകളും പുരുഷൻമാരും ഇടകലരാൻ പാടില്ല. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ല. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി. മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല.ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല.

വിവാദമായ മെക് 7 ൻ വ്യായാമ കൂട്ട്മയ്‌ക്കെതിരെയാണ് വിമർശനം. നേരത്തെയും മെക് 7 നെതിരെ കാന്തപുരം വിഭാ​ഗം രം​ഗത്ത് വന്നിരുന്നു. രാഷ്‌ട്രീയപരമായും സംഘടനാപരമായുള്ള എതിർപ്പായിരുന്നു അന്ന് പ്രകടമാക്കിയത്. മെക് 7 ന്റെ പ്രവർത്തന രീതികൾ മത വിശ്വാസത്തിന് എതിരാണെന്നാണ് സമസ്തയുടെ നിലപാട്. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് ഇരിക്കുന്നതിനും അടുത്ത് ഇടപഴകുന്നതിനുമെതിരെ നേരത്തേയും സമസ്ത രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ വ്യായാമത്തിന്റെ കാര്യത്തിലും സമാന നിലപാട് ആവർത്തിക്കുകയാണ്. മലബാർ മേഖലയിൽ മെക് 7 ന്റെ പ്രവർത്തനം വ്യാപകമാണ്. മുസ്ലീം സ്ത്രീകളും ഇതിൽ വ്യാപകമായി പങ്കെടുക്കുന്നുണ്ട്.

ഡോ. ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തി; സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഡോ. സി.എച്ച്. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന നടത്തിയെന്ന് സമ്മതിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നും...

ഇന്ത്യയെ അകറ്റരുത്, ട്രംപിന് മുന്നറിയിപ്പുമായി അമേരിക്കൻ രാഷ്ട്രീയ നേതൃത്വം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക താരിഫുകൾക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ കടുത്ത എതിർപ്പുകൾ നേരിടുകയാണ്. ഇന്ത്യയുടെ ഇറക്കുമതിക്ക് 50% താരിഫ് ചുമത്തിയ ട്രംപിന്റെ നീക്കത്തെ അമേരിക്കൻ കോൺഗ്രസിലെ...

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ...

റെക്കോർഡ് തകർത്ത് സ്വർണ്ണവില കുതിക്കുന്നു, ഒരു പവന് വില 75,760 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണ്ണത്തിന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 9470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 560...

സ്വാതന്ത്ര്യദിനം; ഡൽഹി വിമാനത്താവളത്തിൽ അതീവ ജാഗ്രത, രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അടുത്തതോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പാലിക്കും. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന്...

‘താരിഫ് പ്രശ്നം പരിഹരിക്കുന്നതു വരെ ഇന്ത്യയുമായി കൂടുതൽ വ്യാപാര ചർച്ചകൾക്കില്ല’; ഡൊണൾഡ് ട്രംപ്

ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുമായുള്ള കൂടുതൽ വ്യാപാര ചർച്ചകൾക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ...

പി ടി 5നെ മയക്കുവെടിവച്ചു, വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി

പാലക്കാട്: കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്ക് വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി. രാവിലെ ആനയെ മയക്കുവെടിവെച്ചു. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെ ആണ് ചികിത്സ...

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ...