കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയ നടപടി സ്വാഗതം ചെയ്ത് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ കലാമണ്ഡലത്തില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് മുന്‍ വിസി ഡോ.ടി.കെ നാരായണന്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സാംസ്‌കാരിക വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോയതിന് സാംസ്‌കാരിക വകുപ്പ് അന്ന് റിപ്പോര്‍ട്ട് തേടി. തന്റെ നിലപാട് ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും മുന്‍ വി സി പ്രതികരിച്ചു