അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ ചാവേറാക്രമണം. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേറാക്രമണം ഉണ്ടായത്. അഞ്ച് പേർ കൊല്ലപ്പെട്ടതായും 40 അധികം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. പ്രദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ചൈനീസ് പ്രതിനിധ സംഘവുമായി താലിബാൻ അധികൃതരുടെ യോഗം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. തോളിൽ ബാഗുമായി വന്ന ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. തന്റെ വാഹനത്തിന് സമീപത്ത് കൂടി ബാഗുമായി ഒരാൾ പോകുന്നത് കണ്ടു. അല്പസമയത്തിന് ശേഷം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.